ADVERTISEMENT

ബെയ്ജിങ് ∙ ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മാറ്റിവച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവിൽ സെപ്റ്റംബർ 10 മുതൽ 25 വരെ നടക്കേണ്ട ഗെയിംസാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമമാണ് ഏഷ്യൻ ഗെയിംസ് മാറ്റിവച്ചതായി റിപ്പോർട്ടു ചെയ്തത്. കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയിൽ ബെയ്ജിങ്ങിൽ വിന്റർ ഒളിംപിക്സ് സംഘടിപ്പിച്ച ചൈനയിൽ തുടർന്നു നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവച്ചിരുന്നു.

കോവിഡ് വ്യാപനത്തെത്തുടർന്നു ഇപ്പോൾ കടുത്ത ലോക്ഡൗ‍ൺ ഏർപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്കു 200 കിലോമീറ്റർ മാത്രം അകലെയാണ് ഏഷ്യൻ ഗെയിംസ് വേദിയായ ഹാങ്ചൗ. ഏഷ്യൻ ഗെയിംസിനു വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമാണ് ഹാങ്ചൗ.

English Summary: Organisers to postpone September's Asian Games in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com