കരുനീക്കത്തിന് കരുത്തുപകരാൻ ആനന്ദും ഗെൽഫൻഡും

HIGHLIGHTS
  • ചെസ് ഒളിംപ്യാഡ്: പരിശീലന ക്യാംപ് ഇന്നു മുതൽ
anand
ബോറിസ് ഗെൽഫൻഡും വിശ്വനാഥൻ ആനന്ദും (ചിത്രം: ട്വിറ്റർ)
SHARE

കോഴിക്കോട്∙ വിജയവഴികൾ തുറക്കുന്ന ടെക്നിക്കൽ മാസ്റ്ററായ ബോറിസ് ഗെൽഫൻഡും ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദും നൽകുന്ന പ്രചോദനം വിലപിടിപ്പുള്ളതാണെന്ന് ലോക ചെസ് ഒളിംപ്യാഡിലെ ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണൻ. മികച്ച കളിക്കാർക്കൊപ്പം 20നു ഷാർജ മാസ്റ്റേഴ്സ് ടൂർണമെന്റിൽ പങ്കെടുക്കുന്ന തനിക്ക് ഇതേറെ ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി നാരായണൻ ‘മനോരമ’യോടു പറഞ്ഞു. 

ഇന്ത്യൻ ടീമംഗങ്ങൾക്കു മുൻ ലോക ചാംപ്യൻ വിശ്വനാഥൻ ആനന്ദും ഇസ്രയേൽ സൂപ്പർ താരം ബോറിസ് ഗെൽഫൻഡും നയിക്കുന്ന പരിശീലന ക്യാംപ് ചെന്നൈയിൽ ഇന്നാരംഭിക്കും. 17 വരെയാണ് ക്യാംപ്.  

11 ഒളിംപ്യാഡുകളിൽ പങ്കെടുത്തിട്ടുള്ള ഗെൽഫൻഡ് മുൻപ് ലോക ചാംപ്യൻഷിപ്പിൽ ആനന്ദിന്റെ എതിരാളിയായിരുന്നു. ആനന്ദിന്റെ മാർഗദർശനത്തിൽ ഗെൽഫൻഡിനെപ്പോലെ ഒരാളുടെ പരിശീലനം ടീമിന് ആത്മവിശ്വാസം നൽകുമെന്ന് മുൻ ലോക വനിതാ റാപിഡ് ചാംപ്യൻ കൊനേരു ഹംപി പറഞ്ഞു. 

Content Highlights: World Chess olympiad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA