കോവിഡ് കേസുകൾ വർധിച്ചു; ഏഷ്യൻ പാരാ ഗെയിംസും നീട്ടിവച്ച് ചൈന

games
സുഹെയിം ബിൻ ഹമദ് സ്‌റ്റേഡിയം.
SHARE

ബെയ്ജിങ് ∙ ഏഷ്യൻ ഗെയിംസിനു പിന്നാലെ ചൈനയിൽ ഈ വർഷം നടക്കാനിരുന്ന ഏഷ്യൻ പാരാ ഗെയിംസും നീട്ടിവച്ചു. ഒക്ടോബർ 9 മുതൽ 15വരെ നടക്കാനിരുന്ന ഗെയിംസാണ് രാജ്യത്തു കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ നീട്ടിവച്ചത്. സെപ്റ്റംബർ 10 ന് ആരംഭിക്കേണ്ട ഏഷ്യൻ ഗെയിംസും കോവിഡിനെത്തുടർന്ന് ഈ മാസമാദ്യം ചൈന നീട്ടിവച്ചിരുന്നു. ഏഷ്യൻ ഗെയിംസ് വേദിയായ ചൈനീസ് നഗരം ഹാങ്ചൗവിൽ തന്നെയാണ് പാരാ ഗെയിംസും നടക്കാനിരുന്നത്. 

രണ്ടു ഗെയിംസുകളും 2023ൽ നടത്താനാണ് ആലോചന. തീയതി നീട്ടിയെങ്കിലും പാരാ ഗെയിംസിന്റെ ലോഗോ, ആപ്തവാക്യം എന്നിവയ്ക്കു മാറ്റമുണ്ടാകില്ല. രേഖകളിൽ 2022 എന്ന വർഷവും നിലനിർത്തും. 22 ഇനങ്ങളിലായി 4,000 കായിക താരങ്ങളാണ് ഏഷ്യൻ പാരാ ഗെയിംസിൽ മത്സരിക്കുന്നത്. 

English Summary: Hangzhou Asian Para Games postponed 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS