മനോരമ ബോൺ സാന്തേ മാരത്തൺ: റജിസ്റ്റർ ചെയ്യാം

bonne-sante-article-06
SHARE

കൊച്ചി ∙ ഫിറ്റ്നസിന്റെ പ്രാധാന്യം വിളിച്ചോതി മനോരമ ബോൺ സാന്തേ മാരത്തൺ മേയ് 29ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി നടക്കും. 5 കിലോ മീറ്റർ, 10 കിലോ മീറ്റർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. എട്ടു വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. കുടുംബത്തോടൊപ്പം ഉത്സവപ്രതീതിയോടെ കൂട്ടയോട്ടത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ബോൺ സാന്തേ എന്ന ഫ്രഞ്ച് വാക്കിന്റെ അർഥം നല്ല ആരോഗ്യം എന്നാണ്.  

ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 20,000, 10,000, 5,000 രൂപ ക്യാഷ് പ്രൈസും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. മാരത്തണിൽ പങ്കെടുക്കാനെത്തുന്നവർക്ക് ടീ ഷർട്ട്, പ്രഭാതഭക്ഷണം, സൗജന്യ മെഡിക്കൽ പരിശോധന എന്നിവയുമുണ്ടാകും. സെലിബ്രിറ്റികൾ ഉൾപ്പെടെ പങ്കെടുക്കുന്ന മാരത്തണിനു മുൻപ് സൂംബ, മിനിയോഗ, എയ്റോബിക് വ്യായാമങ്ങൾ എന്നിവയടങ്ങിയ വാംഅപ് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്.

മാരത്തണിൽ പങ്കെടുക്കാൻ www.manoramaevents.com എന്ന വെബ്സൈറ്റിലൂടെ മേയ് 20 വരെ റജിസ്റ്റർ ചെയ്യാം. 675 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. വിവരങ്ങൾക്ക്: 8848308757 (തിരുവനന്തപുരം), 9995960500 (കൊച്ചി), 9746401709 (കോഴിക്കോട്).

English Summary: Manorama Bonne Sante Marathon on May 29

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA