റഫറിയെ മർദിച്ച ഗുസ്തി താരത്തിന് ആജീവനാന്ത വിലക്ക്

sathendar-malik
സതേന്ദർ മാലിക്ക്
SHARE

ന്യൂഡൽഹി ∙ കോമൺവെൽത്ത് ഗെയിംസ് ട്രയൽസിനിടെ റഫറിയെ മർദിച്ച ഇന്ത്യൻ ഗുസ്തി താരം സതേന്ദർ മാലിക്കിന് ആജീവനാന്ത വിലക്ക്. ചൊവ്വാഴ്‌ച നടന്ന ട്രയൽസിൽ 125 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിച്ച സതേന്ദർ ഫൈനലിൽ ഹരിയാനക്കാരനായ സഹതാരം മോഹിത്തിനോട് തോൽവി വഴങ്ങി.

അരിശംപൂണ്ട സതേന്ദർ മത്സരത്തിനുശേഷം റഫറി ജാക്‌ബിർ സിങ്ങിന്റെ അടുത്തെത്തി തർക്കിക്കുകയും തുടർന്നു മർദിക്കുകയുമായിരുന്നു. മത്സരത്തിൽ മോഹിത്തിന് അനുകൂലമായ റഫറിയുടെ തീരുമാനമാണ് സതേന്ദറിനെ പ്രകോപിപ്പിച്ചത്. വേദിയിലുണ്ടായിരുന്ന ഇന്ത്യൻ ഗുസ്തി ഫെ‍ഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ആജീവനാന്ത വിലക്കേർപ്പെടുത്താൻ നിർദേശിക്കുകയായിരുന്നു.

English Summary: Wrestler Satender Malik gets life ban

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA