ADVERTISEMENT

മെൽബൺ ∙ കോമൺവെൽത്ത് ഗെയിംസിനു യോഗ്യത നേടി പോപ് സംഗീത‍ജ്ഞൻ കൂടിയായ ഓസ്ട്രേലിയൻ നീന്തൽ താരം കോഡി സിംപ്സൻ. 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ഓസ്ട്രേലിയൻ ട്രയൽസിൽ മൂന്നാമതെത്തിയാണ് ഇരുപത്തഞ്ചുകാരൻ സിംപ്സൻ ഗെയിംസ് ടിക്കറ്റ് ഉറപ്പിച്ചത്.

ഹീറ്റ്സിൽ ഒളിംപിക് ചാംപ്യൻ കൈൽ ചാമേഴ്സിനെ അട്ടിമറിച്ചാണ് സിംപ്സൻ ഫൈനലിനു യോഗ്യത നേടിയത്. ഫൈനലിൽ ചാമേഴ്സ് സിംപ്സനു മുന്നിലെത്തി. സ്കൂൾ കാലഘട്ടത്തിൽ നീന്തൽ താരമായിരുന്ന സിംപ്സൻ പിന്നീട് അതു വിട്ട് സംഗീതത്തിലേക്കു തിരിഞ്ഞിരുന്നു. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബ്രിട്ടനിലെ ബർമിങ്ങാമിലാണ് കോമൺവെൽത്ത് ഗെയിംസ്. 

 

English Summary: Australian pop singer Simpson qualifies for Commonwealth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com