വീണ്ടും ജ്യോതി, വീണ്ടും റെക്കോർഡ്!

HIGHLIGHTS
  • 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് പ്രകടനം മെച്ചപ്പെടുത്തി ജ്യോതി യാരാജി
jyothi
ജ്യോതി യാരാജി.
SHARE

ന്യൂഡൽഹി ∙ 20 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി 13 ദിവസത്തിനകം റെക്കോർഡ് വീണ്ടും മെച്ചപ്പെടുത്തി ജ്യോതി യാരാജി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡാണ് ആന്ധ്ര സ്വദേശിനി ജ്യോതി യാരാജി മെച്ചപ്പെടുത്തിയത്. യുകെയിൽ നടന്ന ലഫ്ബെറാ ഇന്റർനാഷനൽ അത്‌ലറ്റിക്സിൽ 13.11 സെക്കൻഡിൽ ജ്യോതി ഫിനിഷ് ചെയ്തു. മേയ് 10ന് സൈപ്രസിൽ നടന്ന ലിമാസോൾ ഇന്റർനാഷനൽ അത്‌ലറ്റിക്സിൽ 13.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ജ്യോതി, ഇന്ത്യൻ അത്‌ലറ്റിക്സിലെ 22 വർഷം പഴക്കമുണ്ടായിരുന്ന ദേശീയ റെക്കോർഡ് തിരുത്തിയിരുന്നു.  ഈ വർഷമാദ്യം മംഗളൂരു മൂഡബിദ്രിയിൽ നടന്ന അന്തർ സർവകലാശാലാ അത്‍ലറ്റിക്സിൽ 100 മീ. ഹർഡിൽസിൽ 13.03 സെക്കൻഡിൽ ഫിനിഷ് ചെയ്തു ജ്യോതി സ്വർണം നേടിയിരുന്നു. എന്നാൽ ആ ചാംപ്യൻഷിപ്പിനു ദേശീയ അത്‍ലറ്റിക് ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാൽ റെക്കോർഡ് പരിഗണിച്ചില്ല. 

English Summary: Jyothi Yarraji smashes own 100m hurdles national record in UK

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA