രഞ്ജിത് മഹേശ്വരിയുടെ അർജുന പുനഃപരിശോധന വേണം: കോടതി

renjith-maheshwary-1
രഞ്ജിത് മഹേശ്വരി
SHARE

കൊച്ചി∙ ഒളിംപ്യനും മുൻ ദേശീയ ട്രിപ്പിൾ ജംപ് താരവുമായ രഞ്ജിത്ത് മഹേശ്വരിക്ക് അർജുന അവാർഡ് നിഷേധിച്ച തീരുമാനം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി. ഇതിനായി ഹർജിക്കാരൻ തന്റെ പരാതികൾ ഉൾപ്പെടുത്തിയുള്ള നിവേദനം 4 ആഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാരിനു നൽകണമെന്നും തുടർന്നു 2 മാസത്തിനകം കേന്ദ്രം അതിൽ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്‌ണൻ നിർദേശിച്ചു. 

2013 ൽ അർജുന അവാർഡിനു തിരഞ്ഞെടുത്തെങ്കിലും അവാർഡ് സമർപ്പണത്തിനു തൊട്ടു മുൻപു ചടങ്ങിൽ നിന്നു വിട്ടു നിൽക്കാൻ ദേശീയ കായിക മന്ത്രാലയം ആവശ്യപ്പെട്ടു എന്നു കാണിച്ചാണു രഞ്ജിത്ത് മഹേശ്വരി ഹർജി നൽകിയത്. ഹർജിയിൽ പറയുന്ന കാര്യം ശരിയാണെങ്കിൽ അത് അങ്ങേയറ്റം അവഹേളനമാണെന്നു കോടതി പറഞ്ഞു. അവാർഡിന്  അർഹനാണെങ്കിൽ ന്യായമായ കാരണമില്ലാതെ നിഷേധിക്കരുത്; കാലം വൈകി എന്നതു ബഹുമതി നിഷേധിക്കാനുള്ള മാനദണ്ഡം അല്ലെന്നു കോടതി പറഞ്ഞു.

ഉത്തേജകം  ഉപയോഗിച്ചതായി റിപ്പോർട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ചടങ്ങിൽ നിന്നു വിട്ടു നിൽക്കാൻ കായിക മന്ത്രാലയം നിർദേശിച്ചതെന്നും എന്നാൽ ഉത്തേജകം  ഉപയോഗിച്ചവരുടെ പട്ടിക മന്ത്രാലയം പുറത്തിറക്കിയതിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

English Summary: Arjuna Award row: Approach ministry, Kerala HC tells Olympian Renjith Maheshwary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA