ADVERTISEMENT

ജക്കാർത്ത∙ ഏഷ്യ കപ്പ് ഹോക്കി സൂപ്പർ 4 പോരാട്ടത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ. എട്ട്  ഗോളുകൾ പിറന്ന  മത്സരം 4-4 സമനിലയിൽ അവസാനിച്ചു. ഇതോടെ മലേഷ്യയും ദക്ഷിണ കൊറിയയും ഇന്ത്യയും അഞ്ച് പോയിന്റോടെ തുല്യത പാലിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ മലേഷ്യയും കൊറിയയും ഫൈനലിന് യോഗ്യത നേടി. എന്നാൽ വെങ്കല മെഡൽ പോരാട്ടത്തിന് ഇന്ത്യ യോഗ്യത നേടി. കരുത്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. 

ഇന്ത്യയ്ക്കായി മത്സരത്തിന്റെ ആദ്യപകുതിയിൽ നീലം സന്ദീപ് ഗോൾ നേടി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ജോൻഗ്യുൻ ജാങ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ മടക്കി. രണ്ടാം പകുതിയിൽ വൂ ചിയാൻ ലീഡ് 2-1 ആയി വർധിപ്പിച്ചു. എന്നാൽ പെനാൽറ്റി കോർണർ ലഭിച്ച ഇന്ത്യ ദിൽസൻ തർക്കിയിലൂടെ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ ഷേഷെ ഗൗഡ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ ജംഗ്‌ഹുവിലൂടെ വീണ്ടും ദക്ഷിണ കൊറിയ മത്സരത്തിൽ തിരിച്ചുവന്നു. മൂന്നാം പകുതിയിൽ ശക്തിവേൽ മാരീശ്വരൻ സ്‌കോർ ചെയ്തതോടെ ഇന്ത്യ വിജയപ്രതീക്ഷ പുലർത്തി. എന്നാൽ വീണ്ടുമൊരു ഗോൾ മടക്കി ദക്ഷിണ കൊറിയ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.    

English Summary: Asia Cup Hockey: India draw with South Korea 4-4 in a thriller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com