ജക്കാർത്ത ∙ യുവതാരങ്ങളുടെ ആവേശകരമായ നീക്കങ്ങൾ കണ്ട മത്സരത്തിലെ അപ്രതീക്ഷിത സമനില ഇന്ത്യയ്ക്കു ബാക്കിവച്ചതു നിരാശ. ഏഷ്യാകപ്പ് ഹോക്കി സൂപ്പർ 4 റൗണ്ടിലെ നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയോടു 4–4 സമനില വഴങ്ങിയ ഇന്ത്യൻ യുവനിരയ്ക്കു ഫൈനൽ നഷ്ടം. കലാശപ്പോരാട്ടം കളിക്കാൻ ജയം അനിവാര്യമായിരുന്ന പോരാട്ടത്തിലാണ് ഇന്ത്യ സമനില വഴങ്ങിയത്. നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഇന്നു മൂന്നാം സ്ഥാന മത്സരത്തിൽ ജപ്പാനെ നേരിടും. കൊറിയ– മലേഷ്യ ഫൈനലും ഇന്നു നടക്കും.
നേരത്തേ, മലേഷ്യ 5–0ന് ജപ്പാനെ തോൽപിച്ചതോടെ ഇന്ത്യയ്ക്കു വിജയം മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഇന്ത്യ, മലേഷ്യ, കൊറിയ എന്നിവർക്ക് 5 പോയിന്റു വീതമെങ്കിലും ഗോൾ വ്യത്യാസത്തിൽ കൊറിയയും മലേഷ്യയും ഫൈനലിലെത്തി.
English Summary: Asia Cup hockey; India vs South Korea