ADVERTISEMENT

ജക്കാർത്ത ∙ ഇന്തൊനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ലക്ഷ്യ സെന്നിനെ മലയാളി താരം എച്ച്.എസ്.പ്രണോയ് തോൽപിച്ചു. രണ്ടാം റൗണ്ട് മത്സരത്തിൽ പ്രണോയ് 21–10, 21–9ന് ലോക റാങ്കിങ്ങിൽ എട്ടാമതുള്ള സെന്നിനെ മറികടന്നു. ലക്ഷ്യയ്ക്കെതിരെ, ലോക റാങ്കിങ്ങിൽ നിലവിൽ 23–ാം സ്ഥാനത്തുള്ള പ്രണോയിയുടെ ആദ്യ ജയമാണിത്.

ഇന്ത്യയുടെ കെ. ശ്രീകാന്ത് 21–23, 10–21ന് ഫ്രാൻസിന്റെ ലെവർദെസിനോട് തോറ്റു പുറത്തായി. ആറു തവണ പരസ്പരം കളിച്ചതിൽ ലെവർദസിനോട് ശ്രീകാന്തിന്റെ ആദ്യ തോൽവിയാണിത്. പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ.അർജുനും ധ്രുവ് കപിലയും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. 

English Summary: Indonesia Open: HS Prannoy Beats Compatriot Lakshya Sen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com