ADVERTISEMENT

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യൻ അത്‌ലറ്റിക് സംഘത്തെ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കും. 

  അവിനാശ് സാബ്‌ലെ, സീമ പുനിയ, ദ്യുതി ചന്ദ്, ഹിമ ദാസ് തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം സംഘത്തിലുണ്ട്. 

ഡൽഹിക്കു വേണ്ടി മത്സരിക്കുന്ന അമോജ് ജേക്കബും കർണാടക താരം എൻ.എസ്.സിമിയും ഉൾപ്പെടെ 10 മലയാളികളാണ് ഇന്ത്യൻ ടീമിലുള്ളത്. 

ടീമിലെ മലയാളികൾ:  ആൺ: എം. ശ്രീശങ്കർ, വൈ. മുഹമ്മദ് അനീസ് (ലോങ്ജംപ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ട്രിപ്പിൾ ജംപ്), അമോജ് ജേക്കബ്, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ (4–400 മീറ്റർ റിലേ). 

പെൺ: ആൻസി സോജൻ (ലോങ്ജംപ്), എം.വി. ജിൽന, എൻ.എസ്.സിമി (4–100 മീറ്റർ റിലേ). 

ഇന്ത്യൻ ടീമിനു യുഎസിൽ പ്രത്യേക പരിശീലന ക്യാംപുണ്ടാകുമെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് ആദിൽ സുമരിവാല അറിയിച്ചു.

 

English Summary: Neeraj Chopra to lead athletics team in Commonwealth Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com