ADVERTISEMENT

ജക്കാർത്ത ∙ ലോക 13–ാം നമ്പർ ഡെൻമാർക്കിന്റെ റാസ്മസ് ഗെംകെയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച് മലയാളി താരം എച്ച്. എസ്. പ്രണോയ് ഇന്തൊനീഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൻ സെമിഫൈനലിൽ. ഇന്ത്യ ചരിത്രവിജയം നേടിയ തോമസ് കപ്പ് ടൂർണമെന്റും ഗെംകെയെ കീഴടക്കിയ പ്രണോയ് സമാനപ്രകടനമാണ് ഇവിടെയും ആവർത്തിച്ചത്. 

സ്കോർ: 21–14, 21–12. ക്വാർട്ടർ ഫൈനൽ മത്സരം 40 മിനിറ്റിനുള്ളിൽ അവസാനിച്ചു. ലോക 23–ാം നമ്പർ താരമായ പ്രണോയ് 2–ാം തവണയാണ് ഇന്തൊനീഷ്യൻ ഓപ്പണിന്റെ സെമിയിലെത്തുന്നത്. ചൈനയുടെ സാവോ ജുൻ പെങ്ങാണ് സെമിയിൽ പ്രണോയിയുടെ എതിരാളി.

 

English Summary: Indonesia Open: Prannoy enters semi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com