ADVERTISEMENT

ന്യൂഡൽഹി ∙ ഹൈജംപിലെ ദേശീയ റെക്കോർഡ് ജേതാവ് തേജസ്വിൻ ശങ്കറിനെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിലേക്കു പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തില്ലെന്ന ഒറ്റ കാരണത്താൽ തേജസ്വിൻ ശങ്കറിനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും മെഡൽ പ്രതീക്ഷയുള്ള താരമാണു തേജസ്വിൻ എന്നും ജസ്റ്റിസ് ജസ്മീത് സിങ് വ്യക്തമാക്കി.

നിലവിൽ യുഎസിൽ പരിശീലനം നടത്തുന്ന തേജസ്വിൻ കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയിരുന്നു. എന്നാൽ ഈ മാസമാദ്യം ചെന്നൈയിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്തില്ല എന്ന കാരണത്താൽ കോമൺവെൽത്ത് ഗെയിംസ് ടീമിലേക്കു പരിഗണിച്ചില്ല. ഇതിനെതിരെ തേജസ്വിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ), ഫെഡറേഷന്റെ സിലക്ഷൻ കമ്മിറ്റി, കേന്ദ്ര കായിക മന്ത്രാലയം എന്നിവർക്കു നോട്ടിസ് അയച്ചിട്ടുണ്ട്. 

യുഎസിൽ നടന്ന നാഷനൽ കോളീജിയേറ്റ് അത്‌ലറ്റിക് അസോസിയേഷൻ (എൻസിഎഎ) മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തേജസ്വിനെ പരിഗണിക്കണമെന്നാണ്  ഫെ‍ഡറേഷനു   കോടതിയുടെ നിർദേശം. 

English Summary: Tejaswin Shankar to be considered for Indian team for CWG, insists Delhi High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com