‘അവരെപ്പറ്റി നമുക്ക് ഒരു ചുക്കുമറിയില്ല. അവരെ ശരിയായി മനസ്സിലാക്കാൻ നമ്മുടെ സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കളിക്കളത്തിൽ ശാരീരികമായി അവർക്ക് എന്തെങ്കിലും മേൽക്കൈ ലഭിക്കുന്നുണ്ട് എന്നതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ല’ – കായികലോകത്ത് ട്രാൻസ്ജെൻഡർ അത്ലീറ്റുകളെപ്പറ്റി വിവാദമുയർന്നപ്പോൾ വനിതാ ഫുട്ബോളിലെ അമേരിക്കൻ ഇതിഹാസം മേഗൻ റപീനോ പ്രതികരിച്ചതിങ്ങനെയാണ്. രാജ്യാന്തര കായികവേദിയിൽ ട്രാൻസ്ജെൻഡർ അത്ലീറ്റുകളോടുള്ള സമീപനം വീണ്ടും ചർച്ചയാകുമ്പോൾ റപീനോയുടെ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കുകയാണു കായികപ്രേമികളും ലിംഗനീതി അവകാശ സംരക്ഷകരും.
HIGHLIGHTS
- ട്രാൻസ് അത്ലീറ്റുകളുടെ പങ്കാളിത്ത പ്രശ്നം ലോക കായികവേദിയിൽ വീണ്ടും വിവാദത്തിന്റെ ട്രാക്കിൽ