മലയാളി അത്ലീറ്റ് ആൻസി സോജനു ആദ്യ രാജ്യാന്തര അത്ലറ്റിക് മീറ്റിൽ സ്വർണത്തോടെ അരങ്ങേറ്റം. കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നടന്ന കൊസനോവ മെമ്മോറിയൽ ഇൻവിറ്റേഷൻ മീറ്റിൽ ലോങ് ജംപിൽ 6.44 മീറ്റർ ചാടിയാണ് തൃശൂർ സ്വദേശി ആൻസി സ്വർണം നേടിയത്.
പുരുഷ ലോങ്ജംപിൽ കൊല്ലം സ്വദേശി വൈ. മുഹമ്മദ് അനീസ് 8.04 മീറ്റർ ചാടി സ്വർണം നേടി. പുരുഷന്മാരുടെ 400 മീറ്ററിൽ അനീസിന്റെ സഹോദരൻ വൈ. മുഹമ്മദ് അനസ് വെള്ളി നേടി. വനിതകളുടെ 100 മീറ്ററിൽ എം.വി. ജിൽന വെങ്കലവും നേടി.
Content Highlights: Kazakhstan, Athletics