ADVERTISEMENT

ന്യൂഡൽഹി∙ ഒളിംപിക്സിലും ലോകകപ്പിലും മെഡൽ നേടിയിട്ടുള്ള ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്ന വരീന്ദർ സിങ് (75) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ജലന്ധറിൽവച്ചായിരുന്നു അന്ത്യം. 1970കളിൽ ഇന്ത്യൻ ഹോക്കി ടീം നേടിയ പല അവിസ്മരണീയ വിജയങ്ങള്‍ക്കു പിന്നിലും വരീന്ദറിന്റെ സ്റ്റിക്കിന്റെ സ്പർശം ഉണ്ടായിരുന്നു.

1975ൽ ക്വാലലംപുറിൽ ഹോക്കി ലോകകപ്പ് സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെ 2–1നു കീഴടക്കിയാണ് ഇന്ത്യ അന്നു കിരീടമുയർത്തിയത്. ഹോക്കി ലോകകപ്പിലെ ഇന്ത്യയുടെ ഒരേയൊരു കിരീടനേട്ടവും ഇതുതന്നെ. 1972 മ്യൂണിക്ക് ഒളിംപികിസിൽ വെങ്കല മെഡലും 1973 ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളി മെഡലും നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. 1974, 1978 വർഷങ്ങളിലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. 

2007ൽ ഹോക്കിയിലെ നേട്ടങ്ങൾക്ക് ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു. വരീന്ദറിന്റെ നിര്യാണത്തിൽ ഹോക്കി ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ‘വരീന്ദറിന്റെ നേട്ടങ്ങൾ എക്കാലവും ലോകമെമ്പാടുമുള്ള ഹോക്കി വൃത്തങ്ങളുടെ ഓർമയിൽ ഉണ്ടാകും’– ഹോക്കി ഇന്ത്യ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.  

 

English Summary: Varinder Singh, Olympic Medallist Hockey Player, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com