വൺസ് മോർ, നീരജ്!

HIGHLIGHTS
  • സ്റ്റോക്കോം ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ നീരജ് ചോപ്ര ഇന്നിറങ്ങുന്നു
  • ലക്ഷ്യം ഡയമണ്ട് ലീഗിലെ ആദ്യ ഇന്ത്യൻ മെഡൽ നേട്ടം
Neeraj
നീരജ് ചോപ്ര. (PTI Photo/Gurinder Osan)
SHARE

രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ സീസണിലെ 8–ാം ഡയമണ്ട് ലീഗ് മത്സരം ഇന്നു സ്വീഡനിലെ സ്റ്റോക്കോമിൽ നടക്കുമ്പോൾ നീരജ് ചോപ്രയുടെ അദ്ഭുത ജാവലിനിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഇന്ത്യ. ടോക്കിയോ ഒളിംപിക്സിൽ ചരിത്രം തിരുത്തിപ്പറന്ന ആ ജാവലിൻ ഒരിക്കൽക്കൂടി ലക്ഷ്യം ഭേദിച്ചാൽ ഇന്ത്യയ്ക്കു സ്വന്തമാകുന്നത് ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിലെ ആദ്യ മെഡൽ. യുഎസിലെ ഒറിഗോണിൽ ജൂലൈ 15ന് ആരംഭിക്കുന്ന ലോക അത്‍ല‌റ്റിക് ചാംപ്യൻഷിപ്പിനു മുൻപുള്ള പ്രധാന രാജ്യാന്തര മത്സരമാണിത്. ഈ ഡയമണ്ട് ലീഗിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ അത്‌ലീറ്റ് നീരജാണ്. ഇന്ത്യൻ സമയം ഇന്നു രാത്രി 12 നാണ് മത്സരം. 

4 വർഷത്തിനുശേഷമാണ് ഡയമണ്ട് ലീഗിൽ നീരജ് പങ്കെടുക്കുന്നത്. 

നീരജ് @ ഡയമണ്ട് ലീഗ്

ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ നീരജ് ചോപ്രയുടെ എട്ടാമത്തെ മത്സരമാണിത്. 2018ലെ 2 മത്സരങ്ങളിൽ 
നാലാം സ്ഥാനത്ത് എത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം.

അരികെ, 90 മീറ്റർ !

പുരുഷ ജാവലിൻത്രോയിലെ സ്വപ്നദൂരമായ 90 മീറ്ററിന് 70 സെന്റിമീറ്റർ മാത്രം പിന്നിലാണ് നീരജ് ചോപ്രയുടെ ജാവലിനിപ്പോൾ. നീരജിന്റെ കരിയറിലെ ആദ്യ 90 മീറ്റർ പ്രകടനത്തിന് ഇന്നു സ്റ്റോക്കോം വേദിയാകുമോ?

ഓരോ സീസണിലും നീരജ് ചോപ്രയുടെ 

മികച്ച പ്രകടനം

2022    89.30 മീറ്റർ

2021    88.07

2020  87.86

2018    88.06

2017    85.63

2016    86.48

2015    81.04

∙ കരിയറിൽ ഇതുവരെ 24 തവണയാണ് നീരജ് ചോപ്ര ജാവലിൻ ത്രോയിൽ 85 മീറ്ററിനു മുകളിൽ എറിഞ്ഞത്. പരുക്ക് ഭേദമായി 2020ൽ തിരിച്ചെത്തിയ

ശേഷം 2 മത്സരങ്ങളിൽ മാത്രമാണ് നീരജിന്റെ ത്രോ 85 മീറ്ററിൽ  താഴെയായത്.

∙ഒളിംപിക്സ് ഉൾപ്പെടെ പങ്കെടുത്ത കഴിഞ്ഞ 12 മത്സരങ്ങളിലും നീരജ്മെഡൽ ജേതാവായി. 8 സ്വർണം, ഒരു വെള്ളി, 3 വെങ്കലം.

ഡയമണ്ട്@ 2022

മെയ് 13ന് ആരംഭിച്ച ഈ വർഷത്തെ ഡയമണ്ട് ലീഗ് സീസണിൽ 13 മത്സരങ്ങളാണുള്ളത്. അതിൽ 7 എണ്ണം പൂർത്തിയായി. ദോഹയിലായിരുന്നു ആദ്യ മത്സരം. സെപ്റ്റംബർ 7,8 തീയതികളിൽ നടക്കുന്ന സൂറിക് ഡയമണ്ട് ലീഗ് ഫൈനലോടെ സീസൺ അവസാനിക്കും. ഫൈനലിൽ മാത്രം 32 മത്സരങ്ങളുണ്ട്. 2 ദിവസം നീണ്ടുനിൽക്കും.

English Summary: Diamond league: Neeraj chopra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS