ക്വാലലംപുർ ∙ മലേഷ്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. വനിതാ സിംഗിൾസിൽ പി.വി. സിന്ധു ആദ്യ മത്സരം ജയിച്ചപ്പോൾ സൈന നെഹ്‌വാൾ ആദ്യമത്സരം തോറ്റു പുറത്തായി. പുരുഷ സിംഗിൾസിൽ പി. കശ്യപവും ആദ്യ റൗണ്ട് മത്സരം ജയിച്ചു.
തായ്‌ലൻഡിന്റെ ലോക 10–ാം നമ്പർ താരം പൊൻപാവി ചോചുവോങ്ങിനെയാണ് സിന്ധു തോൽപിച്ചത് (21-13, 21-17). യുഎസ് താരം ഐറിസ് വാങ്ങിനോടാണ് സൈന നെഹ്‌വാൾ 37 മിനിറ്റിനകം തോറ്റത് (11-21,17-21).
English Summary: Malaysia Open Super 750 | P.V. Sindhu wins, Saina Nehwal loses in first round