ഇന്ത്യയ്ക്കു ചെസിൽ പ്രതിഭാധനരുടെ തലമുറ: ആനന്ദ്

viswanathan-anand
കൊച്ചിയിൽ നടന്ന പ്രദർശന ചെസ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. ഗ്രാൻഡ് മാസ്റ്റർ ജി .ആകാശ് സമീപം. ചിത്രം∙ മനോരമ
SHARE

കൊച്ചി ∙ പ്രതിഭാധനരുടെ തലമുറയാണ് ഇന്ത്യൻ ചെസിലുള്ളതെന്നു ലോക ചെസ് മുൻ ചാംപ്യൻ വിശ്വനാഥൻ ആനന്ദ്. ചെന്നൈയിൽ ജൂലൈ 28ന് ആരംഭിക്കുന്ന ചെസ് ഒളിംപ്യാഡിന്റെ പ്രചാരണത്തിനായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രദർശന മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ആനന്ദ്. കഴിവുള്ള ഒട്ടേറെ ചെസ് താരങ്ങൾ കേരളത്തിലുണ്ടെന്നും ആനന്ദ് പറഞ്ഞു. ചെസ് അസോസിയേഷൻ കേരളയും അഖിലേന്ത്യാ ചെസ് ഫെഡറേഷനും ചേർന്നു സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ ഗ്രാൻഡ്മാസ്റ്റർ തമിഴ്നാട് സ്വദേശി ജി. ആകാശ് അണ്ടർ 15 സംസ്ഥാന ചാംപ്യൻഷിപ്പിൽ വിജയിച്ച 19 കളിക്കാരുമായി ഒരേ സമയം മത്സരിച്ചു. വിജയം ആകാശിനൊപ്പമായിരുന്നു.

English Summary: There is more creativity in chess than ever before: Viswanathan Anand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS