ആംസ്റ്റൽവീൻ (നെതർലൻഡ്സ്) ∙ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. പൂൾ ബി മത്സരത്തിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. രാത്രി എട്ടിനാണ് മത്സരം. സ്റ്റാർ സ്പോർട്സ്–3ൽ തൽസമയം. ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ പോരാട്ടത്തിൽ തങ്ങളെ തോൽപിച്ച ടീമിനോട് പകരം വീട്ടാനുറച്ചാകും ഇന്ത്യ ഇറങ്ങുക. ലോകകപ്പിനു തൊട്ടു മുൻപു നടന്ന പ്രോ ഹോക്കി ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസവും ഗോൾകീപ്പർ സവിതാ പുനിയയുടെ ക്യാപ്റ്റൻസിയിലുള്ള ഇന്ത്യയ്ക്കുണ്ട്. 1974ൽ നാലാം സ്ഥാനം നേടിയതാണ് ലോകകപ്പിൽ ഇന്ത്യയുടെ മികച്ച നേട്ടം. 2018ൽ ഇന്ത്യ നേടിയത് എട്ടാം സ്ഥാനം. ചൈന, ന്യൂസീലൻഡ് എന്നിവരാണ് പൂൾ ബിയിലെ മറ്റു ടീമുകൾ.
English Summary: Women’s Hockey WC: India eye revenge against England in opener