ADVERTISEMENT

ന്യൂഡൽഹി ∙ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടാതെ പോയ ലോങ്ജംപ് താരം ജെസ്വിൻ ആൽഡ്രിന് മികവു തെളിയിച്ച് ടീമിലിടം നേടാൻ ഒരു അവസരം കൂടി. 

നാളെ തിരുവനന്തപുരത്ത് ജെസ്വിനായി പ്രത്യേക ട്രയൽസ് സംഘടിപ്പിക്കാൻ അത്‌ലറ്റിക് ഫെ‍ഡറേഷൻ (എഎഫ്ഐ) തീരുമാനിച്ചു. ഉത്തേജക പരിശോധനയ്ക്കു വിധേയയാകാതെ ‘മുങ്ങി’ നടന്നു വിവാദം സൃഷ്ടിച്ച മഹാരാഷ്ട്ര അത്‍ലീറ്റ് ഐശ്വര്യ മിശ്രയും ട്രയൽസിൽ പങ്കെടുക്കണം.  

4–400 മീറ്റർ പുരുഷ റിലേ ടീമിലേക്കു പരിഗണിക്കുന്ന തമിഴ്നാട് അത്‍ലീറ്റ് അരോക്യ രാജീവാണ് ട്രയൽസിൽ പങ്കെടുക്കുന്ന മൂന്നാമത്തെ താരം.

ലോങ്ജംപിൽ ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് ഏപ്രിലിൽ പിന്നിട്ടെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ പ്രകടനത്തിൽ പിന്നാക്കം പോയതിനാലാണ് ജെസ്വിനെ ലോക ചാംപ്യൻഷിപ്പിനുള്ള ടീമിലേക്കു പരിഗണിക്കാത്തത്. 

English Summary: World athletic Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com