ഫോർമുല വണ്ണിൽ തല കീഴായി മറിഞ്ഞ് കാർ; ചോ ഗാന്യു രക്ഷപ്പെട്ടു !

formula-one
ഫോർമുല വൺ കാറപകടത്തിന്റെ ദൃശ്യം. ചിത്രം: AFP
SHARE

സിൽവർസ്റ്റോൺ (ഇംഗ്ലണ്ട്) ∙ ചൈനീസ് ഡ്രൈവർ ചോ ഗാന്യുവിന്റെ ഭാഗ്യമാണ് ഭാഗ്യം! അപകടത്തിൽപ്പെട്ട് കാർ തലകീഴായി മറിഞ്ഞിട്ടും വലിയ പരുക്കൊന്നുമില്ലാതെ ആൽഫ റോമിയോ താരം രക്ഷപ്പെട്ടു. ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയുടെ ആദ്യ ലാപ്പിലായിരുന്നു കാഴ്ചയിൽ അതിഭയങ്കരമായ അപകടം.

ആൽഫ ടോറി ഡ്രൈവർ പിയെ ഗാസ്‌ലിയുടെ കാർ ജോർജ് റസലിന്റെ മെഴ്സിഡീസിൽ ഇടിച്ചായിരുന്നു അപകടത്തിനു തുടക്കം. മെഴ്സിഡീസ് നേരെ പോയി ഇടിച്ചത് ചോ ഗാന്യുവിന്റെ കാറിന്റെ ബാക്ക് വീലിൽ. തലകീഴായി മറിഞ്ഞ കാർ മീറ്ററുകളോളം നിലത്തുരസി നീങ്ങി തീപ്പൊരി ചിതറിച്ചാണ് അപ്പുറം മതിലിൽ പോയി ഇടിച്ചു നിന്നത്.

കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിത്തിരിഞ്ഞ വില്യംസ് ഡ്രൈവർ അലക്സ് അൽബോനും പരുക്കേറ്റു. ഷൂവിന് വലിയ പരുക്കില്ലെന്ന് ആൽഫ റോമിയോ ട്വീറ്റ് ചെയ്തെങ്കിലും അൽബോനിനെ ഹെലികോപ്ടറിലാണ് തുടർചികിൽസയ്ക്കായി കൊണ്ടു പോയത്. അപകടത്തെത്തുടർന്ന് നിർത്തിയ മത്സരം പിന്നീട് സ്റ്റാർട്ട് ചെയ്തപ്പോൾ ഫെരാരിയുടെ കാർലോസ് സെയ്ൻസ് ജൂനിയർ ഒന്നാമതെത്തി.

English Summary: Red flag after Zhou Guanyu horror crash with George Russell out at Silverstone

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS