ലോകകപ്പ് ഹോക്കി: ഇന്ത്യയ്ക്ക് സമനിലത്തുടക്കം

women-hockey-india
ചിത്രം: ട്വിറ്റർ
SHARE

ആംസ്റ്റർഡാം ∙ വനിതാ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു സമനില (1–1). ഇസബെല്ല പീറ്ററിന്റെ ഗോളിൽ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ഇംഗ്ലണ്ട് ലീഡെടുത്തപ്പോൾ 28–ാം മിനിറ്റിൽ വന്ദന കഥാരിയയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.

തുടർന്ന് ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു. ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയയുടെ മികച്ച സേവുകളും മത്സരത്തിൽ ഇന്ത്യയ്ക്കു നിർണായകമായി. നാളെ ചൈനയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

English Summary: Women's Hockey World Cup 2022: India hold England in 1-1 draw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS