ഹോക്കി ലോകകപ്പ്: ഇന്ത്യയ്ക്ക് ജയം

hockey
ഇന്ത്യ– കാനഡ മത്സരത്തിൽ നിന്ന്. (Photo: Twitter @TheHockeyIndia)
SHARE

മഡ്രിഡ് ∙ ഗോൾകീപ്പർ സവിത പുനിയയുടെ ഉജ്വല സേവുകളുടെ മികവിൽ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ആശ്വാസ ജയം. ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ കാനഡയെ 3–2ന് തോൽപിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.

ഇന്ത്യൻ വനിതാ ടീമിന്റെ ടൂർണമെന്റിലെ ആദ്യ ജയം കൂടിയാണിത്. കഴിഞ്ഞദിവസം സ്പെയിനോട് പരാജയപ്പെട്ടതോടെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. 

English Summary: Women's Hockey World Cup: Captain Savita stars in India's 3-2 win over Canada in shootout

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
FROM ONMANORAMA