ADVERTISEMENT

കായികചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യങ്ങളിലൊന്നാണ് തകർന്നടിഞ്ഞ ഈ കാർ. ബ്രസീലിയൻ ഫോർമുല വൺ താരം അയർട്ടൻ സെന്നയുടെ വില്യംസ് റെനോ കാർ ആണിത്. 1994 മേയ് ഒന്നിന് ഇറ്റലിയിലെ ഇമോളയിൽ സാൻ മറീനോ ഗ്രാൻപ്രി മൽസരത്തിനിടയിലുണ്ടായ ഈ അപകടത്തിലാണ് സെന്ന മരണത്തിനു കീഴടങ്ങിയത്. മൽസരത്തിന്റെ 7–ാം ലാപ്പിൽ 180 മൈൽ വേഗത്തിൽ ഒന്നാമതായി കുതിക്കുമ്പോൾ സെന്നയുടെ കാർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. മൂന്നു തവണ ലോകചാംപ്യനും 41 റേസുകളിൽ ഒന്നാമനുമായിരുന്നു സെന്ന.

senna-car
തകർന്നടി​ഞ്ഞ സെന്നയുടെ കാർ

ദേശീയ ബഹുമതികളോടെയാണ് ബ്രസീൽ സെന്നയ്‌ക്ക് അന്ത്യയാത്ര നൽകിയത്. 1994ൽ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ബ്രസീൽ ടീം ആ വിജയം  സമർപ്പിച്ചത് തങ്ങളുടെ പ്രിയപ്പെട്ട സെന്നയ്ക്കായിരുന്നു. സാൻ മറീനോ സർക്യൂട്ടിലെ വളവിനടുത്ത് അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുമുണ്ട്.

Content Highlights: Formula 1, Ayrton Senna da Silva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com