ADVERTISEMENT

നീരജ് ചോപ്രയിലൂടെ ഇന്ത്യക്കാർക്ക് ഇഷ്ടം കൂടിയ ജാവലിൻ ത്രോയിലെ പുരുഷ ലോക റെക്കോർഡ് ചെക്ക് റിപ്പബ്ലിക് താരം ജാൻ സെലസ്നിയുടെ പേരിലാണ്– 98.48 മീറ്റർ. എന്നാൽ 100 മീറ്ററിനപ്പുറം ജാവലിൻ എറിഞ്ഞ മറ്റൊരാളുണ്ട്. നീരജിന്റെ മുൻ പരിശീലകൻ കൂടിയായ ജർമൻ താരം ഉവേ ഹോൻ. 1984ലെ ഒരു മത്സരത്തിൽ 104.80 മീറ്റർ ദൂരത്തേക്കാണ് ഹോൻ ജാവലിൻ എറിഞ്ഞത്. എന്നാൽ രണ്ടു വർഷം മാത്രമേ ഹോനിന്റെ ലോക റെക്കോർഡിനു സാധുതയുണ്ടായുള്ളൂ.

uve
ഉവേ ഹോൻ മത്സരകാലത്ത്

1986ൽ ജാവലിന്റെ രൂപത്തിലും ഭാരത്തിലും ഔദ്യോഗിക പരിഷ്കാരം വന്നതോടെ ഹോനിന്റെ നേട്ടം റെക്കോർഡ് പുസ്തകത്തിൽ നിന്നു പുറത്തായി. 100 മീറ്റർ എന്നത് ജാവലിൻ ത്രോ താരങ്ങളെ മോഹിപ്പിക്കുന്ന ദൂരമായി ഇപ്പോഴും തുടരുന്നു.

Content Highlights: Neeraj Chopra, Javelin Throw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com