അമേരിക്കൻ ആധിപത്യം

HIGHLIGHTS
  • 33 മെഡലുകളായി യുഎസ് ഒന്നാമത്; ഇന്ത്യയ്ക്ക് 33–ാം സ്ഥാനം
toby
വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ നൈജീരിയൻ താരം ടോബി അമുസൻ സ്വർണത്തിലേക്ക് (Photo by Jewel SAMAD / AFP)
SHARE

യുജീൻ ∙ അർമാൻഡ് ഡുപ്ലാന്റിസിന്റെ റെക്കോർഡ് പ്രകടനത്തോടെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആഘോഷപൂർവമായ കൊടിയിറക്കം. 13 സ്വർണമടക്കം 33 മെഡലുകളുമായി ചാംപ്യൻഷിപ്പിൽ റെക്കോർഡ് സൃഷ്ടിച്ച യുഎസാണ് ഒന്നാം സ്ഥാനത്ത്. 4 സ്വർണമടക്കം 10 മെഡലുകൾ നേടിയ ഇത്യോപ്യ രണ്ടും 2 സ്വർണമുൾപ്പെടെ 10 മെഡലുകൾ നേടിയ ജമൈക്ക മൂന്നും സ്ഥാനങ്ങളിലെത്തി. നീരജ് ചോപ്രയുടെ വെള്ളി നേട്ടം സ്വന്തമായുള്ള ഇന്ത്യ 33–ാം സ്ഥാനത്താണ്. 

സമാപന ദിവസം പുരുഷ, വനിതാ വിഭാഗങ്ങളിലെ 4–400 മീറ്റർ റിലേ സ്വർണ മെഡലുകൾ കൂടി ആതിഥേയരായ  അമേരിക്ക സ്വന്തമാക്കി. സെമിഫൈനലിൽ 12.12 സെക്കൻഡിൽ പുതിയ ലോക റെക്കോർ‍ഡ് സൃഷ്ടിച്ച നൈജീരിയൻ താരം ടോബി അമുസൻ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി. യുഎസിന്റെ ഒളിംപിക് ചാംപ്യൻ എതിങ് മു വനിതകളുടെ 800 മീറ്ററിൽ ഒന്നാമതെത്തി. വനിതാ ലോങ്ജംപിൽ മലൈക മിഹംബോ സ്വർണം നിലനിർത്തിയപ്പോൾ പുരുഷ വിഭാഗം 5,000 മീറ്ററിൽ നോർവേയുടെ യാക്കോബ് ഇൻഗെബ്രിസ്റ്റൻ സ്വർണമണിഞ്ഞു. 

ഇന്ത്യയ്ക്ക് രജതപ്രഭ 

യുജീൻ∙ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നിന്നു മടങ്ങുമ്പോൾ ഇന്ത്യൻ സംഘത്തിന് സ്വന്തമായുളളത് നീരജ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടം മാത്രമല്ല. മീറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഫൈനലിലെത്തിയത് ഇത്തവണയാണ്. അന്നു റാണി, രോഹിത് യാദവ്(ജാവലിൻ), അവിനാശ് സാബ്‌ലെ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്) മലയാളികളായ എം. ശ്രീശങ്കർ(ലോങ് ജംപ്), എൽദോസ് പോൾ (ട്രിപ്പിൾ ജംപ്) എന്നീ 5 താരങ്ങൾ കൂടി നീരജിനൊപ്പം ഫൈനൽ യോഗ്യത നേടി. 2015, 2019 മീറ്റുകളിൽ 3 ഇന്ത്യൻ താരങ്ങൾക്കാണു ഫൈനലിലെത്താൻ സാധിച്ചത്. 2003 പാരിസ് ചാംപ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വനിതാ ലോങ്ജംപ് വെങ്കല മെഡലിനു ശേഷം ഇന്ത്യ മെഡൽ പട്ടികയിൽ ഇടം നേടിയതും നീരജിലൂടെയാണ്.

Content Highlights: World Athletics Championships 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA