ADVERTISEMENT

ബർലിൻ ∙ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ (35) ഫോർമുല വൺ കാറോട്ടത്തിൽ നിന്നു വിരമിക്കുന്നു. 2022ൽ ടീം ആസ്റ്റൺ മാർട്ടിനുമായുള്ള കരാർ അവസാനിക്കുന്നതോടെ വിരമിക്കാനാണു തീരുമാനം. 2007ൽ ബിഎംഡബ്ല്യു സേബറിൽ അരങ്ങേറ്റം കുറിച്ച വെറ്റൽ 2010 മുതൽ 2013 വരെയുള്ള 4 സീസണുകളിൽ തുടർച്ചയായി ചാംപ്യനായതു റെഡ് ബുള്ളിനൊപ്പമാണ്.

കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങളുടെ നിരയിൽ മൂന്നാം സ്ഥാനത്തുള്ള വെറ്റൽ 53 ഗ്രാൻപ്രി വിജയങ്ങൾ നേടിയിട്ടുണ്ട്. ഏഴു കിരീടങ്ങൾ വീതം നേടിയ മൈക്കൽ ഷൂമാക്കറും ലൂയിസ് ഹാമിൽട്ടനുമാണ്   ഒന്നാമത്. അഞ്ചു കിരീടം നേടിയ ജുവാൻ മാനുവൽ ഫാൻജിയോ രണ്ടാം സ്ഥാനത്ത്. 4 കിരീടം നേടിയ വെറ്റൽ  അലൈൻ പ്രോസ്റ്റിനൊപ്പം മൂന്നാം സ്ഥാനത്തും.

English Summary: Sebastian Vettel to retire from F1 at the end of the 2022 season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com