ജൂലിയ, കാലം അടിയറവു പറഞ്ഞ പേര്; ചെസ് ഒളിംപ്യാഡിലെ സീനിയർ

julia-chess
ജൂലിയ ലെബൽ ആരിയാസ്
SHARE

മഹാബലിപുരം∙ സെഡർ റാൻ‍ഡ എന്ന എട്ടുവയസ്സുകാരി പലസ്തീൻ പെൺകുട്ടിയിൽനിന്ന് ജൂലിയ ലെബൽ ആരിയാസ് എന്ന മൊണാക്കോക്കാരിയിലേക്ക് ഏഴുപതിറ്റാണ്ട് ദൂരമുണ്ട്. എന്നാൽ, അവരെ ഒന്നിപ്പിക്കുന്ന ഒന്നുണ്ട് – ലോക ചെസ് ഒളിംപ്യാഡ്. 44–ാം ഒളിംപ്യാഡിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് എട്ടുവയസ്സുകാരി റാൻഡ. ഒളിംപ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമാണ് മൊണാക്കോ വനിതാ ടീം അംഗമായ ജൂലിയ; 73 വയസ്സുകാരി!

 ബാല്യ, കൗമാര, യൗവനങ്ങൾ അർജന്റീനയിൽ ചെലവഴിച്ച ജൂലിയ പിന്നീടു ഫ്രാൻസിലെത്തി; 2 പതിറ്റാണ്ടിനു ശേഷം മൊണാക്കോയിലും. കളി തുടങ്ങിയത് വൈകിയാണ്. 1976ൽ 32–ാം വയസ്സിലാണ് ഒളിംപ്യാഡിലെ അരങ്ങേറ്റം. 1982 വരെ ജൂലിയ അർജന്റീനയ്ക്കായി കളിച്ചു. 1982 മുതൽ 2001 വരെ ഫ്രാൻസിനു വേണ്ടിയാണു കളിച്ചത്. 2002 മുതൽ ഇതുവരെ മൊണാക്കോയുടെ താരം.

English Summary: Julia Lebel Arias: The oldest player in chess Olympiad 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}