ലണ്ടൻ∙ കോൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൻ സിംഗിൾസിൽ പ്രീ ക്വാട്ടർ ഫൈനലിൽ പ്രവേശിച്ച് പി.വി.സിന്ധു. മാലദീപിന്റെ ഫാത്തിമത്ത് നബാഹ അബ്ദുൽ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
രണ്ട് വട്ടം ഒളിംപിക്സ് ജേതാവായ പി.വി.സിന്ധിവിനോടുള്ള മത്സരം ഫാത്തിമത്തിന് വളരെ പ്രയാസകരമായിരുന്നു. ആക്രമണോത്സുകത പുറത്തെടുക്കാതെ തന്നെ പി.വി.സിന്ധുവിന് ഫാത്തിമത്തിനെ തോൽപ്പിച്ച് പ്രീ ക്വാട്ടറിൽ പ്രവേശിക്കാൻ സാധിച്ചു. പുരുഷ വിഭാഗം സിംഗിൾസിൽ കിഡംബി ശ്രീകാന്തും പ്രീ ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു.
വനിതാ 200 മീറ്ററിൽ ഹിമ ദാസ് സെമി ഫൈനലിൽ പ്രവേശിച്ചു. 5 സ്വർണമുൾപ്പെടെ 18 മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.
English Summary: Common Wealth Games 2022; Day 7 India medels