ഒളിംപ്യാഡിൽ ഇന്ന് ഇന്ത്യൻ പോര്

Anand
ചെസ് ഒളിംപ്യാഡിൽ വിശ്രമദിനമായിരുന്ന ഇന്നലെ ചെന്നൈയിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിശ്വനാഥൻ ആനന്ദിന്റെ മുന്നേറ്റം. ചിത്രം: ജെ. സുരേഷ് ∙ മനോരമ
SHARE

മഹാബലിപുരം∙ ഇന്നു നാട്ടങ്കമാണ്. ഇന്ത്യ എ ടീമിന്റെ എതിരാളികൾ ഇന്ത്യ സിയാണ്. ലോക ചെസ് ഒളിംപ്യാഡിൽ വിശ്രമദിനത്തിനു ശേഷം ടീമുകൾ ഏഴാം റൗണ്ടിനായി ഇന്നിറങ്ങും.ആദ്യപകുതി അവസാനിച്ചപ്പോൾ യൂറോപ്യൻ ടീമുകളുടെ ആധിപത്യത്തിന് ഏഷ്യൻ കുതിരകൾ തടയിടുന്ന കാഴ്ചയാണ്. അഞ്ചു റൗണ്ടുകൾ കൂടി ബാക്കി നിൽക്കെ രണ്ടാം പകുതി കടുക്കുമെന്ന സൂചനകളാണെങ്ങും. ഓപ്പൺ വിഭാഗത്തിൽ അർമീനിയയാണ് മുന്നിൽ; വനിതാവിഭാഗത്തിൽ ഇന്ത്യ എ ടീമും. ലോക ചെസ് ഒളിംപ്യാഡിലെ ഇതുവരെയുള്ള ആറു കളികളും വിജയിച്ച ഇന്ത്യ ബി ടീമിലെ ഡി. ഗുകേഷിന്റെ വ്യക്തിഗത പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 1992ലെ മനില ചെസ് ഒളിംപ്യാഡിൽ 

9 കളികളിൽനിന്ന് 8.5 പോയിന്റ് നേടിയ റഷ്യയുടെ വ്‌ലാദിർ ക്രാംനിക്കിന്റേതാണ് സമീപകാലത്തെ ഒളിംപ്യാഡിലെ ഏറ്റവും മികച്ച പ്രകടനം.

Content Highlight: Chess Olympiad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}