സൂപ്പർ അമ്മയുടെ സൂപ്പർ മകൾ; സ്വർണത്തിളക്കത്തിൽ ഒരു സൂപ്പർ അമ്മൂമ്മയും!

HIGHLIGHTS
  • 36 വർഷം മുൻപ് അമ്മ സ്വർണം നേടിയ അതേ ഇനത്തിൽ മകൾക്കും സ്വർണം
  • പാരാ ലോൺ ബോൾസിൽ സ്വർണം നേടി റോസ്മേരി ലെന്റൻ; പ്രായം 72!
liz-eilish
എലിഷ് (വലത്) അമ്മ ലിസിനൊപ്പം (ഫയൽ ചിത്രം).
SHARE

ലിസ് മക്കോൽഗൻ 1986 എഡിൻബറ കോമൺവെൽത്ത് ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടുമ്പോൾ മകൾ എലിഷ് ജനിച്ചിട്ടില്ല. പക്ഷേ അമ്മയുടെ ആ നേട്ടത്തിന്റെ വലുപ്പവും സ്വർണത്തിന്റെ തിളക്കവും എലിഷ് ഇന്നലെ ശരിക്കും മനസ്സിലാക്കി– അതേ ഇനത്തിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയപ്പോൾ!

അമ്മയുടെ നേട്ടത്തിനു 36 വർഷം പിന്നിട്ടപ്പോഴാണ് മുപ്പത്തിയൊന്നുകാരി എലിഷ് നേട്ടം ആവർത്തിച്ചത്. 30 മിനിറ്റ് 48.60 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്കോട്‌ലൻഡ് താരം എലിഷ് റെക്കോർഡും കുറിച്ചു. ബർമിങ്ങാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ മത്സരം കാണാൻ അമ്മയുമുണ്ടായിരുന്നു എന്നത് എലിഷിന് ഇരട്ടി ധുരമായി. 

rosemary
റോസ്മേരി ലെന്റൻ

സ്വർണത്തിളക്കത്തിൽ റോസ്മേരി

കൊച്ചുമക്കളുടെ പ്രകടനം കണ്ടിരിക്കുന്നതിനു പകരം പോയി ഒരു കോമൺവെൽത്ത് ഗെയിംസ് സ്വർണം അടിച്ചാൽ എങ്ങനെയുണ്ടാകും? നല്ല രസമുണ്ടാകും എന്നു പറയുന്നു സ്കോട്‌ലൻഡിന്റെ ലോൺ ബോൾസ് താരം റോസ്മേരി ലെന്റൻ. കോമൺവെൽത്ത് ഗെയിംസിലെ പാരാ ലോൺബോൾസിൽ സ്വർണം നേടിയ റോസ്മേരി അമ്മൂമ്മയുടെ പ്രായം 72. പെയർ വിഭാഗത്തിൽ കൂട്ടുകാരി പൗളിൻ വിൽസനൊപ്പമാണ് (58 വയസ്സ്) സ്വർണം നേടിയത്. ഫൈനലിൽ ഓസ്ട്രേലിയയുടെ ഷെറിൽ ലിൻഡ്ഫീൽഡിനെയും സെറീന ബോണലിനെയും ഇവർ തോൽപിച്ചത് 17–5ന്. ലോൺബോൾസിൽ സ്കോട്‌ലൻഡിന്റെ 4–ാം സ്വർണമാണ് ഇരുവരും ചേർന്നു നേടിയത്.

2 പതിറ്റാണ്ട് മുൻപുണ്ടായ അപകടത്തിൽ പരുക്കേറ്റ റോസ്മേരിയുടെ ജീവിതം വീൽചെയറിലാണ്. നിരാശയുടെ കാലം മറികടന്ന് കായികരംഗത്ത് ആദ്യം പയറ്റി നോക്കിയത് ലോൺബോൾസിനോടു സാമ്യമുള്ള കേർളിങ്ങാണ്. ആ ഇനത്തിൽ 9 ലോക ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്ത ശേഷമാണ് ലോൺബോൾസിലേക്കു ചുവടു മാറ്റിയത്. 

Content Highlight: Eilish McColgan, Liz McColgan, Rosemary Lenton, Commonwealth Games

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}