ADVERTISEMENT

കാലി (കൊളംബിയ) ∙ കൊളംബിയയിൽ നടക്കുന്ന 20 വയസ്സിനു താഴെ പ്രായമുള്ളവരുടെ ലോക അത്‍ലറ്റിക്സ് മീറ്റിൽ രണ്ടാം മെഡലുമായി ചരിത്രമെഴുതി ഇന്ത്യയുടെ രൂപാൾ ചൗധരി. 4x400 മീറ്റർ റിലേയിൽ വെള്ളി നേടിയ രൂപാൾ, വനിതകളുടെ 400 മീറ്ററിൽ വെങ്കലവും നേടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. അണ്ടർ 20 ലോക ചാംപ്യൻഷിപ്പിന്റെ ഒരേ പതിപ്പിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി രൂപാൾ ചൗധരി.

51.85 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് രൂപാൾ വെങ്കലം നേടിയത്. 51.50 സെക്കൻഡിൽ ഓടിയെത്തിയ ബ്രിട്ടന്റെ യെമി മേരി ജോൺ സ്വർണവും 51.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെനിയയുടെ ഡമാരിസ് മുത്തുൻഗ വെള്ളിയും നേടി.\

English Summary: Rupal Chaudhary Becomes First Indian To Win Twin Medals At World U20 Athletics Championships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com