കോമൺവെൽത്ത്: ഇന്ത്യൻ വനിതകൾക്ക് തോൽവി; വെങ്കല പോരാട്ടം ഞായറാഴ്ച

commonwealth-india-women-hockey
ഇന്ത്യൻ വനിതാ ഹോക്കി ടീം. (Photo: Twitter/@India_AllSports)
SHARE

ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. സെമിഫൈനലിൽ ഓസ്ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ 3–0 എന്ന സ്കോറിനാണ് ഓസീസ് ജയം.

ഫുൾടൈമിൽ ഇരുടീമുകളും 1–1 എന്നു സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഞായറാഴ്ച, വെങ്കല മെഡലിനായി ന്യൂസിലൻഡിനോടാണ് ഇന്ത്യയുടെ പോരാട്ടം.

കോമൺവെൽത്ത് ഗെയിംസിന്റെ എട്ടാംദിനം മൂന്നു സ്വർണം ഉൾപ്പെടെ ആറു മെഡലുകളാണ് ഇന്ത്യ നേടിയത്. മൂന്നു സ്വർണവും ഗുസ്തിയിലാണ്. ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്ക്, ദീപക് പൂനിയ എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണം ഇടിച്ചിട്ടത്.

English Summary: CWG 2022 India vs Australia Women's Hockey Semi-final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}