ADVERTISEMENT

ഇന്ത്യൻ അത്‍ലറ്റിക്സിലെ ഏറ്റവും തിളക്കമാർന്ന നേട്ടത്തിന്റെ ഒന്നാം വാർഷിക ദിനമാണിന്ന്. നീരജ് ചോപ്രയുടെ അദ്ഭുത ജാവലിനിൽ ഇന്ത്യ ഒളിംപിക്സ് സ്വർണം കോർത്തെടുത്തിട്ട് ഇന്ന് ഒരുവർഷം. 

2021 ഓഗസ്റ്റ് 7ന് ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ഇന്ത്യൻ കായിക ചരിത്രത്തിലെ അദ്ഭുത നേട്ടം പിറന്നത്. ജാവലിൻ ത്രോ ഫൈനലിൽ രണ്ടാം ഊഴത്തിലെ 87.58 മീറ്റർ പ്രകടനത്തോടെ ഹരിയാന പാനിപ്പത്ത് സ്വദേശിയായ നീരജ് അത്‍ലറ്റിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിംപിക് സ്വർണം സ്വന്തമാക്കി. ആ വിസ്മയ നേട്ടത്തിന്റെ ഓർമപുതുക്കി എല്ലാ വർഷവും ഓഗസ്റ്റ് 7 ദേശീയ ജാവലിൻ ദിനമായി ആഘോഷിക്കുകയാണ് ഇന്ത്യൻ അത്‌ലറ്റിക്സ് ഫെ‍ഡറേഷൻ.

ഒളിംപിക്സ് സ്വർണത്തിനുശേഷം നീരജിന്റെ പ്രകടനം

പാവോ നുർമി ഗെയിംസ്, ഫിൻലൻഡ്: വെള്ളി– 89.30 മീറ്റർ

കുർട്ടേൻ ഗെയിംസ്, ഫിൻലൻഡ് : സ്വർണം– 86.69 മീറ്റർ‌

സ്റ്റോക്കോം ഡയമണ്ട് ലീഗ്: വെള്ളി– 89.94 മീറ്റർ

ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്: വെള്ളി– 88.13 മീറ്റർ

English Summary: AFI to celebrate August 7 as National Javelin Day to honour Neeraj Chopra's Olympic gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com