ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; പുരുഷ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ

HIGHLIGHTS
  • ദക്ഷിണാഫ്രിക്കയെ തോൽപിച്ച് പുരുഷ ടീം ഫൈനലിൽ (3–2)
  • വനിതാ ഹോക്കി: ഷൂട്ടൗട്ടിൽ ഇന്ത്യ പുറത്ത് (0–3)
india-vs-south-africa-hockey
ഹോക്കി െസമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യൻ പുരുഷൻമാർ (ചിത്രം: Twitter/@shreyayadav1307)
SHARE

ബർമിങ്ങാം ∙ ആവേശകരമായ സെമി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 3–2ന് തോൽ‌പിച്ച് ഇന്ത്യൻ പുരുഷ ടീം ഫൈനലിലെത്തി. അഭിഷേക് (20), മൻദീപ് സിങ് (28), ജുഗ്‌രാജ് സിങ് (58) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഗോളുകൾ റയാൻ ജൂലിയസ് (33), മുസ്തഫ കാസിം (59) എന്നിവർ നേടി. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ 3–2ന് തോൽപ്പിച്ച ഓസ്ട്രേലിയയാണ് ഇന്നു നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

അതേസമയം, വിവാദം അകമ്പടിയായ ഷൂട്ടൗട്ടിനൊടുവിൽ വനിതാ ഹോക്കിയി‍ൽ ഇന്ത്യ സെമിയിൽ പുറത്തായി. കരുത്തരായ ഓസ്ട്രേലിയയെ നിശ്ചിത സമയത്ത് 1–1നു തളച്ചശേഷം നടന്ന ഷൂട്ടൗട്ടിൽ 0–3ന് ആണു വനിതകളുടെ തോൽവി.

വനിതാ സെമിയിൽ ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയുടെ റോസി മലോൺ എടുത്ത ആദ്യ ഷോട്ട് പാഴായെങ്കിലും ടെക്നിക്കൽ ഒഫിഷ്യൽ സ്കോർ ബോർഡിലെ കൗണ്ട് ഡൗൺ ക്ലോക്ക് ആരംഭിക്കാൻ വൈകിയെന്ന കാരണത്താൽ വീണ്ടും അവസരം നൽകിയതാണ് വിവാദമായത്. ഈ ശ്രമത്തിൽ മലോൺ സ്കോർ ചെയ്തു.ഓസ്ട്രേലിയയുടെ കെയ്റ്റ്ലിൻ നോബ്സ്, എയ്മി ലോട്ടൻ എന്നിവരും ലക്ഷ്യം കണ്ടു.

പക്ഷേ, ഇന്ത്യയുടെ ലാൽറെംസിയാമി, നേഹ ഗോയൽ, നവ്നീത് കൗർ എന്നിവർ ഷോട്ടുകൾ പാഴാക്കി. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള വനിതാ വെങ്കല മെഡൽ മത്സരം ഇന്നു നടക്കും.

English Summary: Indian men beat South Africa 3-2 to enter CWG hockey final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}