ADVERTISEMENT

നാദാപുരം (കോഴിക്കോട്)∙അബ്ദുല്ല  അബൂബക്കറിന് പൊൻതിളക്കമുള്ള വരവേൽപ് നൽകാനുള്ള കാത്തിരിപ്പിലാണ് ജന്മനാട്. ജാതിയേരി മാമുണ്ടേരിയിലെ നാരങ്ങോളീന്റെവിട വീട്ടിലേക്ക് പോകുന്ന മാധ്യമവാഹനങ്ങൾ കണ്ടാണ് നാട്ടുകാർ കാര്യമറിയാൻ പിന്നാലെയെത്തിയത്. ടിവി ഇല്ലാത്ത വീട്ടിൽ അബ്ദുല്ല അബൂബക്കറിന്റെ മാതാപിതാക്കളായ അബൂബക്കറും സാറയും പ്രാർഥനയിലായിരുന്നു.

മെഡൽ പ്രതീക്ഷയെക്കുറിച്ച് അറിയിച്ചപ്പോൾ ‘കിട്ടട്ടെ, അപ്പോൾ നോക്കാം’ എന്നായി ഇരുവരും. മൊബൈൽ ഫോണിൽ മകന്റെ പ്രകടനം ഇടയ്ക്ക് കണ്ടപ്പോൾ മാത്രം ഉമ്മ സാറയുടെ കണ്ണുകൾ നിറഞ്ഞു. ഒളിംപിക്സിൽ പങ്കെടുത്ത് രാജ്യത്തിന്റെ ദേശീയ പതാകയേന്തി മകൻ മാർച്ച്  ചെയ്യുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് സാറ പറഞ്ഞു. 

English Summary: Abdulla Aboobacker Family celebrates his silver medal win at CWG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com