ലക്ഷ്യ സെന്നിന് സ്വർണം; ബാഡ്മിന്റൻ ഡബിൾസിലും ഇന്ത്യ ഒന്നാമത്

lakshya-sen-1248
ലക്ഷ്യസെൻ. Photo: Twitter@LakshyaSen
SHARE

ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിനു സ്വർണം. ഫൈനലിൽ മലേഷ്യൻ താരം സെ യോങ്ങിനെയാണു ലക്ഷ്യ പരാജയപ്പെടുത്തിയത്. സ്കോർ 19-21, 21-9, 21-16. ആദ്യ ഗെയിം കൈവിട്ട ലക്ഷ്യ രണ്ടു ഗെയിമുകളും സ്വന്തമാക്കിയാണ് ബർമിങ്ങാമിൽ സ്വര്‍ണം മെ‍ഡൽ ഉറപ്പിച്ചത്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ രണ്ടാം സെറ്റ് പിടിച്ചെടുത്ത് മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു. രണ്ടാം ഗെയിമില്‍ 6-8 എന്ന നിലയിൽ പിന്നിലായ ശേഷമായിരുന്നു 21–9 എന്ന സ്കോറിൽ ലക്ഷ്യയുടെ തിരിച്ചുവരവ്. മൂന്നാം ഗെയിം 21–16 എന്ന സ്കോറിലും ഇന്ത്യൻ താരം സ്വന്തമാക്കി.

കോമൺവെൽത്ത് ഗെയിംസിൽ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വർണമാണിത്. നേരത്തേ മിക്സഡ് ടീം ഇനത്തിൽ ലക്ഷ്യ വെള്ളി നേടിയിരുന്നു. ബാഡ്മിന്റൻ ഡബിൾസില്‍ റങ്കി റെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം സ്വർണം നേടി. ഫൈനലിൽ ഇംഗ്ലണ്ടിനെയാണു തോൽപിച്ചത്. സ്കോർ: 21-15, 21-13.

ബാഡ്മിന്റൻ ഡബിൾസില്‍ സ്വർണം നേടിയ റങ്കി റെഡ്ഡിയും ചിരാഗ് ഷെട്ടിയും. Photo: Twitter@Indiaallsports
ബാഡ്മിന്റൻ ഡബിൾസില്‍ സ്വർണം നേടിയ റങ്കി റെഡ്ഡിയും ചിരാഗ് ഷെട്ടിയും. Photo: Twitter@Indiaallsports

മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാം സ്ഥാനവും ഉറപ്പിച്ചു. 22 സ്വര്‍ണമുൾപ്പെടെ 59 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. അ‍ഞ്ചാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് സ്വർണമെഡലിനായി ഒരു മത്സരം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിൽ അവർ ജയിച്ചാലും ഇന്ത്യയുടെ സ്ഥാനം നഷ്ടമാകില്ല.

English Summary: Commonwealth games; gold for Lakshya Sen in badminton

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}