ADVERTISEMENT

ബർമിങ്ങാം∙ പുരുഷ ഹോക്കിയിൽ വെള്ളി മെഡൽ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഇന്ത്യൻ ടീം നാട്ടിലേക്കു മടങ്ങുക അപമാന ഭാരത്തോടെയായിരിക്കും. സ്വർണ മെഡൽ പോരാട്ടത്തിൽ ഓസ്ട്രേലിയ 7–0ന് ഇന്ത്യയെ ഛിന്നഭിന്നമാക്കി. സമീപകാലത്ത് ടീം നേരിട്ട ഏറ്റവും വലിയ പരാജയമാണിത്.

ഓസ്ട്രേലിയയുടെ നേഥൻ എഫ്രാമസ്, ടോ വിക്കാം എന്നിവർ ഇരട്ട ഗോളുകളും ബ്ലെയ്ക്ക് ഗവേഴ്സ്, ജേക്കബ് ആൻഡേഴ്സൻ, ഫ്ലിൻ ഒഗിൽവി എന്നിവർ ഓരോ ഗോൾ വീതവും നേടി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ പിന്നാക്കം പോയ ഇന്ത്യയ്ക്ക് രണ്ടാം ക്വാർട്ടറി‍ൽ ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനേറ്റ പരുക്കും തിരിച്ചടിയായി.

ആദ്യ 10 മിനിറ്റിനകം 3 പെനൽറ്റി കോർണറുകൾ നേടിയ ഓസ്ട്രേലിയ മൂന്നാമത്തേതിൽ ഗവേഴ്സിലൂടെ ലീഡ് നേടി. ആദ്യ ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ടു മുൻപായിരുന്നു എഫ്രാമസിന്റെ ഗോൾ. 22, 27 മിനിറ്റുകളിലാണ് ആൻഡേഴ്സൻ ലക്ഷ്യം കണ്ടത്. വിക്കാം(26’), എഫ്രാമസ്(42’), ഒഗിൽവി(46’) എന്നിവർ പട്ടിക പൂ‍ർത്തിയാക്കി. പിന്നീട് ഒരു തവണ കൂടി വിജയികൾ പന്ത് വലയിലെത്തിച്ചെങ്കിലും ഗോൾ അനുവദിക്കാതിരുന്നതിനാൽ ഇന്ത്യയുടെ പരാജയഭാരം അൽപം കുറഞ്ഞു.

English Summary: Commonwealth games, India vs Australia Hockey Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com