ചെസ് ഒളിംപ്യാഡ്: മിന്നും പ്രകടനവുമായി ഇന്ത്യൻ കൗമാരതാരങ്ങൾ

Chess India B Team | Photo: PTI
ഇന്ത്യ ബി ടീം അംഗങ്ങളായ ആർ.പ്രഗ്നാനന്ദ, ബി.അധിപൻ, റോണക് സാധ്വാനി, നിഹാൽ സരിൻ, ഡി.ഗുകേഷ്.
SHARE

മഹാബലിപുരം ∙ ഇന്ത്യൻ ചെസിന്റെ ഭാവി ഇനി ഈ കൗമാരക്കാരുടെ കരുനീക്കങ്ങളിലാണ്. ഡി. ഗുകേഷ്, നിഹാൽ സരിൻ, അർജുൻ എരിഗാസി, ആർ. പ്രഗ്നാനന്ദ; 44–ാം ചെസ് ഒളിംപ്യാഡിലെ ഓപ്പൺ വിഭാഗത്തിൽ വ്യക്തിഗത മെഡൽ പട്ടികയിൽ ഇടം നേടിയ ഈ ഇന്ത്യൻ താരങ്ങളുടെ ശരാശരി പ്രായം 17 മാത്രം. ഗുകേഷിന്റെയും നിഹാലിന്റെയും പ്രഗ്നാന്ദയുടെയും പ്രകടനം ഇന്ത്യൻ ബി ടീമിന്റെ വെങ്കലമെഡൽ നേട്ടത്തിൽ നിർണായകമായെങ്കിൽ അർജുൻ ഇന്ത്യ എ ടീമിനായി ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി.

Chess India Women's A Team
ഇന്ത്യ വനിതാ എ ടീം അംഗങ്ങളായ ഡി.ഹരിക. കൊനേരു ഹംപി, താനിയ സച്ച‌്ദേവ്, ആർ.വൈശാലി, ഭക്തി കുൽക്കർണി എന്നിവർ വിശ്വനാഥൻ ആനന്ദിനൊപ്പം (വലത്). ചിത്രം: ജെ.സുരേഷ് ∙ മനോരമ

അവസാന റൗണ്ടിൽ  ലോക 26-ാം നമ്പർ താരം സാം ഷങ്ക്ലാൻഡിനോടു തോറ്റെങ്കിലും ഇന്ത്യ എ ടീമിനു വേണ്ടി മലയാളി താരമായ എസ്.എൽ. നാരായണനും മികച്ച പ്രകടനം നടത്തി. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ഇന്ത്യ എ ടീം യുഎസ്എയോടു സമനില വഴങ്ങി. ഇന്ത്യ ബി ജർമനിയെ 3–1നു തോൽപിച്ചു. നിഹാൽ സരിനും റോണക് സാധ്വാനിയും വിജയം നേടി. ഇന്ത്യ സി ടീം കസഖ്സ്ഥാനോടു സമനില പാലിച്ചു. വനിതകളിൽ അവസാന റൗണ്ടു വരെ  മുന്നിട്ടുനിന്ന ഇന്ത്യ എ ടീം യുഎസിനോടു തോറ്റു. ഇന്ത്യ ബി ടീം സ്ലൊവാക്യയുമായി സമനില പാലിച്ചു. ഇന്ത്യ സി ടീം കസഖ്സ്ഥാനോടു തോറ്റു. ഓപ്പൺ വിഭാഗത്തിൽ അർമീനിയയ്ക്കാണ് രണ്ടാംസ്ഥാനം. വനിതാവിഭാഗത്തിൽ ജോർജിയയ്ക്കും.

Arjun Erigaisi
അർജുൻ എരിഗാസി

അർജുനും 2700 ക്ലബിൽ

ചെസിലെ മാന്ത്രികസംഖ്യയാണ് 2700 ഇലോ റേറ്റിങ്. അതു ഭേദിച്ചവർ ചെസിലെ എലീറ്റ് ക്ലബ്ബിലാണ്. വിശ്വനാഥൻ ആനന്ദ്, പി. ഹരികൃഷ്ണ, വിദിത് ഗുജറാത്തി. ഡി.ഗുകേഷ് എന്നിവർക്കു പിന്നാലെ ചെസ് ഒളിംപ്യാഡ് അവസാന റൗണ്ടിലെ മികച്ച പ്രകടനത്തോടെ അർജുൻ എരിഗാസിയും ഈ എലീറ്റ് പട്ടികയിലെ ഇന്ത്യൻ സംഘത്തിലെത്തി.  തെലങ്കാനയിലെ വാറംഗലിൽനിന്നുള്ള ഈ പതിനെട്ടുകാരൻ നിലവിൽ ഇന്ത്യൻ ദേശീയ ചാംപ്യനാണ്.

English Summary: India's teen talent shines as Chennai Olympiad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}