ADVERTISEMENT

മുഹമ്മദ് അലി എന്ന ബോക്സിങ് താരത്തിന്റെ വരവു വിളിച്ചോതിയ ചിത്രങ്ങളിലൊന്നാണിത്. സോണി ലിസ്റ്റനെ ഇടിച്ചിട്ട് സിംഹത്തെപ്പോലെ അലറി നിൽക്കുന്ന അലിയെ പകർത്തിയത് സ്പോർട്സ് ഇല്ലസ്ട്രേറ്റഡിന്റെ ഫോട്ടോഗ്രാഫറായിരുന്ന നീൽ ലെയ്ഫർ. 

മുൻവർഷം മയാമിയിൽ നടന്ന മത്സരത്തിൽ ഇരുപത്തിരണ്ടുകാരൻ അലി അന്നത്തെ ലോക ഹെവിവെയ്റ്റ് ചാംപ്യനായിരുന്ന ലിസ്റ്റനെ അട്ടിമറിച്ചിരുന്നു. പിറ്റേവർഷം മേയ് 25ന് ലൂയിസ്റ്റണിൽ നടന്ന റീമാച്ചിൽ അതിനെക്കാൾ അവിസ്മരണീയമായി അലിയുടെ ജയം. മത്സരം തുടങ്ങി ഒരു മിനിറ്റ് 42 സെക്കൻഡ് ആയപ്പോഴേക്കും അലിയുടെ ഇടിയേറ്റ് ലിസ്റ്റൻ നിലത്തു വീണു. 

എന്നാൽ അലിയുടെ പഞ്ച് കാണികളാരും കണ്ടില്ല. വിഡിയോകളിലും വ്യക്തമായിരുന്നില്ല. അതു കൊണ്ടു തന്നെ പിന്നീടത് ‘ഫാന്റം പഞ്ച്’ എന്നറിയപ്പെട്ടു. ലിസ്റ്റൻ ഡൈവ് ചെയ്തതാണെന്നും മത്സരം വാതുവയ്പ്പ് ആയിരുന്നെന്നും പിന്നീട് വാദങ്ങളുണ്ടായെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായികചിത്രങ്ങളിലൊന്നായി ഇത്. 

English Summary: Muhammad Ali's 'Phantom Punch'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com