യുക്രെയ്ൻ യുദ്ധം ജയിച്ചു!

Ukraine Women's Chess Olympiad
യുക്രെയ്ൻ വനിതാ ടീം അംഗങ്ങൾ.
SHARE

മഹാബലിപുരം ∙ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റഷ്യ സഹോദര രാജ്യമായ യുക്രെയ്നോടു യുദ്ധം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും സഹിച്ചത് സ്ത്രീകളായിരുന്നു. എന്നാൽ, അതിനു മറുപടിയെന്ന പോലെ ചെസ് ബോർഡിലെ യുദ്ധം ജയിച്ച് അഭിമാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥപറയുകയാണ് ഈ അഞ്ചുപേർ. അന്ന മ്യൂസിചുക്, മരിയ മ്യൂസിചുക്, അന്ന ഉഷനിന, നതാലിയ ബുസ്ക, യൂലിയ ഒസ്മാക്– ചെസ് ഒളിംപ്യാഡ് വനിതാ വിഭാഗത്തിൽ ജേതാക്കളായ യുക്രെയ്ൻ വനിതാ ടീമിലെ താരങ്ങൾ.     

യുക്രെയ്നിന്റെ പടിഞ്ഞാറുഭാഗത്തുള്ള ലീവിൽ ആക്രമിച്ചു കയറിയ റഷ്യൻ സൈന്യത്തെ ചെറുക്കാൻ തോക്കേന്തിയ ചെസ് കളിക്കാരന്റെ ചിത്രം മാസങ്ങൾക്കു മുൻപ് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ലോക ചെസ് ഒളിംപ്യാഡിലെ യുക്രെയ്ൻ ഓപ്പൺ ടീം ക്യാപ്റ്റനായ ഒലക്സാണ്ടർ സുൾപ്യയായിരുന്നു അത്. സുൾപ്യ യുദ്ധക്കെടുതികളുടെ കഥകൾ വിവരിക്കുമ്പോൾ വനിതകൾ ചെസ് ബോർഡിലെ അങ്കത്തിനു തയാറെടുക്കുകയായിരുന്നു. 

English Summary: Ukraine victorious at the Women's Chess Olympiad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}