ADVERTISEMENT

മൊണാക്കോ ∙ ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിലെ അരങ്ങേറ്റ മത്സരത്തിൽ ലോങ്ജംപ് താരം എം.ശ്രീശങ്കറിന് ആറാംസ്ഥാനം. മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ ലോങ്ജംപിൽ ശ്രീശങ്കർ 7.94 മീറ്റർ പിന്നിട്ടപ്പോൾ 8.35 മീറ്റർ‌ ചാടിയ ക്യൂബയുടെ മെയ്ക്കൊ മാസ്സോ സ്വർണം നേടി. ഗ്രീസിന്റെ മിൽത്തിയാദിസ് തെന്റഗ്ലൂ (8.31 മീറ്റർ), യുഎസിന്റെ മാർക്വിസ് ‍‍ഡെൻഡി (8.31 മീറ്റർ) എന്നിവർക്കാണ് വെള്ളിയും വെങ്കലവും.

പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിൽ അഞ്ചാമത്തെ ജംപിലാണ് ശ്രീശങ്കർ 7.94 മീറ്റർ‌ പിന്നിട്ടത്. കഴിഞ്ഞമാസം യുഎസിൽ നടന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലെ ഫൈനലിസ്റ്റുകളാണ് ഇവിടെയും ഏറ്റുമുട്ടിയത്. ലോക ചാംപ്യൻഷിപ്പിൽ ശ്രീശങ്കർ ഏഴാമതായിരുന്നു. കോമൺവെൽ‌ത്ത് ഗെയിംസിൽ 8.08 മീറ്റർ ചാടിയാണ് വെള്ളി നേടിയത്.

English Summary: Diamond League M Sreeshankar finishes sixth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com