ഫിലിപ്പീന്‍സിന്റെ സ്പ്രിന്റ് റാണി ലിഡിയ ഡി വേഗ അന്തരിച്ചു

lydia-de-vega
ലിഡിയ ഡി വേഗ. ഫയൽ ചിത്രം. (twitter.com/torres_jasper)
SHARE

മനില∙ സ്പ്രിന്റ് റാണി എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പീന്‍സിന്റെ കായികതാരം ലിഡിയ ഡി വേഗ (57) അന്തരിച്ചു. 1980 കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതാ കായികതാരമായിരുന്ന ലിഡിയ കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

100 മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പി.ടി.ഉഷയുടെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാന എതിരാളിയായിരുന്നു ലിഡിയ. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യന്‍ ഗെയിംസിലും സാന്നിധ്യമറിയിച്ച താരം ഒന്‍പത് സ്വര്‍ണവും രണ്ട് വെള്ളിയും നേടി.

English Summary: Lydia de Vega passes away 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}