ADVERTISEMENT

കൊച്ചി∙ എഴുപതുകളിലെയും എൺപതുകളിലെയും പ്രതാപത്തിലേക്കു കേരള ബാസ്കറ്റ് ബോളിനെ തിരിച്ചുകൊണ്ടുപോകാൻ പ്രയത്നിക്കുന്ന ടീം റീബൗണ്ടിന്റെ അഞ്ചാം കോൺക്ലേവ് നാളെയും മറ്റന്നാളും കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടക്കും. 30 വയസ്സിനു മുകളിലുള്ള പുരുഷ–വനിതാ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പാണ് ഇത്തവണത്തെ പ്രത്യേകത. മുൻ ഇന്ത്യൻ താരങ്ങളായ ജോർജ് സക്കറിയ, അൻവിൻ ജെ.ആന്റണി, ഹരിലാൽ, സി.വി.സണ്ണി, മുഹമ്മദ് ഇക്ബാൽ, ജോഷിയമ്മ, എമിലി കെ.മാത്യു, റെന്നി ഹരിലാൽ, മോളി അഗസ്റ്റിൻ തുടങ്ങിയവർ ഇത്തവണ കൊച്ചിയിൽ കളിക്കും.

കേരളത്തിലെ ബാസ്കറ്റ് ബോൾ കളിക്കാരുടെയും സംഘാടകരുടെയും ഐക്യവും കളിയുടെ വളർച്ചയും ലക്ഷ്യമിട്ടു 2016ലാണു ടീം റീബൗണ്ടിനു രൂപം നൽകിയത്. 

മേളയിൽ നാനൂറിലധികം പേർ പങ്കെടുക്കുമെന്നാണു പ്രതീക്ഷയെന്നു സംഘാടക സമിതി ചെയർമാൻ എ.എം.ഇക്ബാൽ, ജനറൽ കൺവീനർ അജി കുമാർ നായർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com