ചാലിപ്പുഴയിൽ വീണ്ടുംകയാക്കിങ് ഓളങ്ങൾ
Mail This Article
×
കോഴിക്കോട് ∙ കോവിഡ് മൂലമുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം മലബാറിൽ കയാക്കിങ്ങ് ആവേശം വീണ്ടും കൊടിയേറി; രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന് കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിൽ തുടക്കമായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ ഒളിംപിക്സ് മത്സര ഇനമായ സ്‌ലാലം പ്രോ പുരുഷ, വനിതാ മത്സരങ്ങളാണ് നടന്നത്. ഇന്നു രാവിലെ 9 മുതൽ ചാലിപ്പുഴയിൽ സ്‌ലാലം ഇന്റർ മീഡിയറ്റ് ക്വാളിഫിക്കേഷൻ, ബോട്ടർ എക്സ് ക്വാളിഫിക്കേഷൻ, ഫൈനൽ മത്സരങ്ങൾ എന്നിവ നടക്കും. നേപ്പാളിൽനിന്നുള്ള രണ്ടു താരങ്ങളും ഓസ്ട്രേലിയയിൽനിന്നുള്ള ഒരു താരവുമടക്കം 75 പേരാണു മത്സരിക്കുന്നത്. 3 പേർ മലയാളികളാണ്. നാളെ സമാപിക്കും.
English Summary: Malabar River Festival begins
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.