ADVERTISEMENT

ന്യൂഡൽഹി ∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് ഇക്കുറി ഇന്ത്യയുടെ പി.വി. സിന്ധുവില്ല. ഇടംകാലിലെ പരുക്കുമൂലം പിന്മാറുകയാണെന്നു 2019ലെ സ്വർണമെഡൽ ജേതാവ് കൂടിയായ സിന്ധു അറിയിച്ചു.

ഈ മാസം 21 മുതൽ 28 വരെ ജപ്പാനിലെ ടോക്കിയോയിലാണു ലോക ചാംപ്യൻഷിപ്.

‘കോമൺവെൽത്ത് ഗെയിംസ് ക്വാർട്ടർ ഫൈനൽ മുതൽ കാലിനു വേദന അലട്ടിയിരുന്നു. വേദന സഹിച്ചാണു ഫൈനലിൽ കളിച്ചതും സ്വർണം നേടിയതും. ഹൈദരാബാദിൽ തിരിച്ചെത്തി ഉടൻ സ്കാൻ ചെയ്തു. പരുക്കു കണ്ടെത്തി. ഏതാനും ആഴ്ചകൾ വിശ്രമത്തിനു ശേഷം പരിശീലനം പുനരാരംഭിക്കാൻ പറ്റും – സിന്ധു അറിയിച്ചു.

English Summary: PV Sindhu pulls out of badminton World Championships 2022 due to stress fracture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com