അലി റേസയെ അട്ടിമറിച്ച് പ്രഗ്നാനന്ദ

rameshbabu-praggnanandhaa-pti
ആർ. പ്രഗ്നാനന്ദ( ചിത്രം∙ പിടിഐ)
SHARE

മയാമി ∙ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചാംപ്യൻസ് ചെസ് ടൂറിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ കൗമാര താരം ആർ. പ്രഗ്നാനന്ദയ്ക്ക് അട്ടിമറി വിജയം. ലോകത്തിലെ ജൂനിയർ താരങ്ങളിൽ മുൻനിരയിലുള്ള ഇറാനിയൻ – ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ അലി റേസ ഫിറൂസ്ജയെയാണ് പതിനേഴുകാരൻ തമിഴ്നാട് ഗ്രാൻഡ്മാസ്റ്റർ കീഴടക്കിയത്. സ്കോർ: 2.5-1.5. ഡച്ച് ഒന്നാം നമ്പർ താരം അനീഷ് ഗിരിയുമായാണ് പ്രഗ്യയുടെ അടുത്ത മത്സരം. ഈയിടെ ചെന്നൈ മഹാബലിപുരത്ത് സമാപിച്ച ലോക ചെസ് ഒളിംപ്യാഡിൽ വെങ്കലം നേടിയ ഇന്ത്യ ബി ടീമിൽ അംഗമായിരുന്നു പ്രഗ്നാനന്ദ.

English Summary: Champions Chess Tour: India's Rameshbabu Praggnanandhaa Beats World No. 1 Junior Player Alireza Firouzja

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}