ADVERTISEMENT

ടോക്കിയോ ∙ ബാഡ്മിന്റൻ കോർട്ടിലെ വിജയങ്ങളിൽ പ്രായം ഒരു ഘടകമല്ലെന്നതിനു സ്വെറ്റ്‌ലേന സിൽബർമാനെക്കാൾ വലിയൊരു തെളിവില്ല!. 64 വയസ്സുകാരിയായ ഇസ്രയേൽ സ്വദേശിനി ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മത്സരിക്കാനെത്തിയത് അമ്പരപ്പോടെയാണ് ആരാധകർ കണ്ടത്.

33 വയസ്സുകാരനായ മകൻ മിഷ സിൽബർമാനുമൊത്ത് മിക്സ്ഡ് ഡബിൾസിൽ മത്സരിച്ച സ്വെറ്റ്‌ലേന ആദ്യ മത്സരം വിജയിക്കുക കൂടി ചെയ്തതോടെ ആ അമ്പരപ്പ് അദ്ഭുതമായി മാറി. ഈജിപ്ത് സഖ്യത്തെ തോൽപിച്ച് (16–21, 21–18, 21–11) ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലെത്തിയ ഇസ്രയേൽ സഖ്യം രണ്ടാം റൗണ്ടിൽ തോൽവി വഴങ്ങി. എങ്കിലും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഒരു മത്സരം വിജയിക്കുന്ന പ്രായംകൂടിയ താരമെന്ന നേട്ടത്തോടെയാണ് സ്വെറ്റ്‌ലേന ടോക്കിയോയിൽനിന്നു മടങ്ങുന്നത്. 

25–ാം വയസ്സിൽ സോവിയറ്റ് യൂണിയൻ ബാഡ്മിന്റൻ ടീമിൽ നിന്നു തഴയപ്പെട്ട താരമാണ് സ്വെറ്റ്‌ലേന. ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് പ്രായമായിട്ടില്ലെന്ന് പറഞ്ഞാണ് അന്ന് അധികൃതർ സ്വെറ്റ്‌ലേനയെ മടക്കിയത്.

 

English Summary: Israel's Svetlana Zilberman becomes oldest player to win match at BWF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com